ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിലെ ആന മുത്തശ്ശി ചരിഞ്ഞു. 97 വയസ്സുള്ള പിടിയാന ‘താര’യാണ് ഇന്നലെ വൈകിട്ട് ചരിഞ്ഞത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്.സർക്കസിൽ ഉണ്ടായിരുന്ന താരയെ ഉടമ കെ ദാമോദരൻ 1957 ൽ ആണ് ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. പുന്നത്തുർകോട്ടയിൽ ഗുരുവായൂർ കേശവനൊപ്പം 1975 ൽ വന്ന ആനയാണ് താര. . ആനയുടെ മൃതദേഹം ഇന്ന് കോടനാടേക്ക് കൊണ്ടുപോകും. ഗുരുവായൂർ ദേവസ്വത്തിന്റെ ബഹുമതികളോടെയാവും യാത്രയയപ്പ് .
ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ഗജമുത്തശ്ശി ‘താര’ ചരിഞ്ഞു
Tags: Elephant