കൊച്ചി: പള്ളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസിയേയും അമ്മയെയും മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നു.
രാധാമണി, കാര്‍ത്ത്യായനി എന്നിവര്‍ത്ത് മര്‍ദ്ദനമേറ്റത്. അഗതി മന്ദിരത്തിലെ അന്തേവാസി രാധാമണിയെ സൂപ്രണ്ട് അനധികൃതമായി മറ്റൊരിടത്ത് ജോലിക്ക് നിര്‍ത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇവര്‍ക്ക് കൂലി നല്‍കിയില്ല എന്നതിന് പുറമേ ഇവരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായും പറയുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് രാധാമണിയുടെ മാതാവ് കാര്‍ത്ത്യായനി ഇന്ന് അഗതി മന്ദിരത്തിലെത്തിയത്. എന്നാല്‍ സൂപ്രണ്ട് കൃത്യമായി മറുപടി നല്‍കാതെ മര്‍ദ്ദിച്ച് പുറത്താക്കുകയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പഴ്‌സണും അംഗങ്ങളും ഇന്ന് പള്ളുരുത്തി അഗതി മന്ദിരം സന്ദര്‍ശിക്കും.