റബര്‍ വില ഇയര്‍ത്താനായിപ്പോലും വോട്ടുകച്ചവടത്തിന് തയ്യാറാണെന്ന ആര്‍ച് ബിഷപ് പാംബ്ലാനിയുടെ പ്രസ്താവന രാജ്യത്തിന്റെ മതേതര സ്വഭാവത്തേയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്ന് ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി. പറഞ്ഞതില്‍ നിന്നും അണുവിട മാറില്ലെന്നും ആലോചിച്ച ശേഷം പറഞ്ഞ വാക്കുകളാണതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
കെ.സി.ബി.സിയും കത്തോലിക്ക ഇതര ക്രൈസ്തവ മതമേലധ്യക്ഷരും നിലപാട് വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ക്കും കത്തോലിക്ക സമൂഹത്തിനും വിലയിട്ട്, ഇദ്ദേഹം ആദ്യം നടത്തിയ പ്രസ്താവന നാവുപിഴയായി കണക്കാക്കി പലരും തിരുത്തല്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ അത് ആവര്‍ത്തിച്ച ബിഷപ് പാംബ്ലാനി ക്രൈസ്തവ സമൂഹത്തിന് ഒന്നടങ്കം അപമാനം വരുത്തിയിരിക്കുകയാണ്. ഒരു കാര്‍ഷിക ഉല്‍പന്നത്തിന്റെ വില വര്‍ധിപ്പിക്കാന്‍ വര്‍ഗശത്രുക്കളുമായി വോട്ടുകച്ചവടത്തിന് തയ്യാറായ ഇദ്ദേഹം ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ക്കായി വിശ്വാസ സത്ത്യത്തെപ്പോലും തളളിപ്പറയാന്‍ മടിക്കില്ലയെന്നും യോഗം മുന്നറിയിപ്പ് നല്‍കി.