കുവൈത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് എണ്ണ ചോര്‍ച്ചയുണ്ടായതായി കുവൈത്ത് ഓയില്‍ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഔദ്യോഗിക വക്താവുമായ ഖുസെ അല്‍അമെര്‍ അറിയിച്ചു. കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ സംഭവത്തില്‍ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. അപകടസ്ഥലത്ത് വിഷവാതകങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അല്‍അമര്‍ സ്ഥിരീകരിച്ചു. കുവൈറ്റ് ഓയില്‍ കമ്പനിയുടെ ടീമുകള്‍ സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് കമ്പനി നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.