രാജ്യത്ത് ഇന്ധന വില ഗണ്യമായി വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ച് ഉയരുന്നതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചത്. അതേസമയം, കേന്ദ്രം നഷ്ടം നികത്താതെ ഇന്ധനത്തിന്മേലുള്ള തിരുവകള്‍ കുറക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം നിലപാട് സ്വീകരിച്ചത് കേന്ദ്രത്തിന്റെ പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലം കഴിയും വരെ ഇന്ധന വില വലിയ തോതില്‍ വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പക്ഷേ, അധിക ദിവസം ഈ നിബന്ധന തുടരാന്‍ സാധിക്കില്ലെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.