ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ് ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്.
ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കള്‍ ആശുപത്രിയിലെത്തി.
ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഷിബു ജോയ് സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.
ഷിബു ജോയുടെ നിര്യാണത്തില്‍ ദമാം കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനേയും ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നഷ്ടമാണ്‍ ഷിബു ജോയിയുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്ന് കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.