X

‘പെണ്‍കുട്ടിയെ പരിശോധിക്കണമെന്ന ഉദ്യോഗസ്ഥയുടെ ആവശ്യം കാടത്തം’: പിങ്ക് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി

മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
പിങ്ക് പൊലീസ് ഉദ്യോഗസ്ഥകെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിനെതിരെ നടപടിയും നഷ്ടപരിഹാരം തേടിയും ഇരയായ പെണ്‍കുട്ടി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രകാരമാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

അതേസമയം കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിട്ടുണ്ട് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ. തനിക്ക് മൂന്ന് കുട്ടികളുണ്ടെന്നും സംഭവത്തില്‍ മാപ്പ് അപേക്ഷിക്കുന്നുവെന്നും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷയില്‍ എന്ത് മറുപടി നല്‍കണം എന്ന് അറിയിക്കാന്‍ കോടതി കുട്ടിക്ക് സമയം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ എന്ത് നടപടിയാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ എടുത്തതെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇപ്പോഴും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായി തുടരുന്നുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

Test User: