നവീകരണത്തിന്റെ പേരില്‍ ഓഫീസിന്റെ മുറ്റത്ത് നിന്ന മരങ്ങള്‍ മുറിച്ചുമാറ്റി സി.പി.ഐ. 10 കോടി രൂപയ്ക്ക് ഓഫിസ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി ഓഫിസിലെ മുഴുവന്‍ മരങ്ങളും വെട്ടിമാറ്റിയത്. പൂത്തമാവും കായ്ഫലമുള്ള തെങ്ങും, പ്ലാവുമെല്ലാം വെട്ടിനിരത്തിയവയിലുണ്ട്. പരിസ്ഥിതവാദത്തിന്റെ ചരിത്രമേറെയുള്ള പാര്‍ട്ടി സ്വന്തം ഓഫീസില്‍ നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു.
സൈലന്റ് വാലിക്കെതിരെ ശബ്ദമുയര്‍ത്തിയ കെ വി സുരേന്ദ്രനാഥിന്റെയും പി കെ വാസുദേവന്‍നായരുടെയും പാര്‍ട്ടിയാണ് സി.പി.ഐ. പക്ഷികള്‍ക്കും അണ്ണാന്‍മാരും ഒക്കെ കഴിഞ്ഞിരുന്ന മരങ്ങളാണ് വെട്ടിനികത്തിയത്. കഴിഞ്ഞ വേനല്‍കാലത്തും പൂത്ത മാവും, പ്ലാവും, കായ്ഫലമുള്ള തെങ്ങുമെല്ലാം വെട്ടിനിരത്തിയവയിലുണ്ട്.
മരങ്ങള്‍ മുറിക്കെതിരെയും പരിസ്ഥിക്ക് വേണ്ടിയും നിരവിധി സമരങ്ങള്‍ നടത്തിയവരാണ് സി.പി.ഐ. ആ സി.പി.ഐ തന്നെ ഇത് ചെയ്യുന്നു. ഇപ്പോഴത്തെ മന്ത്രി പി. പ്രസാദ് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ പരിസ്ഥിതിക്കായി മേധാ പട്ക്കറെ കേരളത്തിലെത്തിച്ചിരുന്നു.
അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി എം.എം മണി വാദിച്ചപ്പോള്‍ അവിടെ എ.ഐ.വൈ.എഫ്. മനുഷ്യചങ്ങല തീര്‍ത്തത് ഉദ്ഘാടനം ചെയ്തത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു.