ഇടിഞ്ഞുവീഴാറായ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബാണ്ഡയിലെ വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും മേല്‍ക്കൂര നിലം പതിക്കാം. മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്നുവീഴുന്നതും നിത്യസംഭവമാണ്. ഇതിനാല്‍ ജോലിക്കിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ സ്വയരക്ഷയ്ക്ക് വേണ്ടി ഹെല്‍മെറ്റ് ധരിച്ച് ജോലിചെയ്യുക്കയാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍.
കെട്ടിടത്തിന്റെ ദുരവസ്ഥയെക്കുറിച്ച് നിരവധിതവണ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. തങ്ങളില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടാലേ അവര്‍ പുനര്‍നിര്‍മാണം നടത്തുകയുള്ളൂവെന്നും ഒരു ജീവനക്കാരന്‍ പ്രതികരിച്ചു. ഹെല്‍മറ്റ് ധരിച്ചുള്ള ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.മഴക്കാലത്ത് കുട ചൂടിയാണ് ഓഫീസില്‍ ജോലിചെയ്യാറുള്ളതെന്ന് മറ്റൊരു ജീവനക്കാരനും പറഞ്ഞു.