വാഗമണില്‍ ഓഫ് റോഡ് റേസിംഗ് നടത്തിയ കേസില്‍ നടന്‍ ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോര്‍ വാഹന വകുപ്പ് ആണ് 5000 രൂപ പിഴ ഈടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ റൈഡിന്റെ ഭാഗമായതിനുമാണ് പിഴ ഈടാക്കിയത്.
റൈഡില്‍ പങ്കെടുത്തത് നിയമ വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ജോജുവിന്റെ മൊഴി. തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കി. പരിപാടിയില്‍ പങ്കെടുത്ത 12 പേര്‍ക്ക് വാഗമണ്‍ പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. നാലുപേര്‍ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു.
സ്ഥലം ഉടമയക്കെതിരെയും സംഘാടകര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ജോജു ജോര്‍ജ് ഓഫ് റോഡ് റേസിങ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.