X

വീട്ടിലെ പൈപ്പുകളില്‍ നിന്നും ടാങ്കില്‍ നിന്നും ദുര്‍ഗന്ധം; ഭൂഗര്‍ഭ ടാങ്കില്‍ 95കാരിയുടെ മൃതദേഹം

വഡോദര: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ 95കാരിയുടെ മൃതദേഹം സ്വന്തം വീടിന്റെ ഭൂഗര്‍ഭ ടാങ്കില്‍ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ വഡോദര മകര്‍പുരയിലാണ് സംഭവം. വീടിലെ പൈപ്പുകളില്‍ നിന്നും ടാങ്കില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉജ്ജം പര്‍മര്‍ എന്ന 95കാരിയെ കാണാതാവുന്നത്. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി അടക്കം പരിശോധിച്ച പൊലീസിന് വൃദ്ധയെ കണ്ടെത്താന്‍ കഴിഞ്ഞരുന്നില്ല.

ദിവസങ്ങള്‍ക്ക് ശേഷം വീടിലെ പൈപ്പുകളില്‍ നിന്നും ടാങ്കില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ വീട്ടുകാര്‍ ടാങ്ക് വൃത്തിയാക്കാന്‍ ആളെ വിളിച്ചു. ടാങ്ക് തുറന്ന തൊഴിലാളികളാണ് വൃദ്ധയുടെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ വൃദ്ധ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായി.

വീടിന്റെ പൂന്തോട്ടത്തിന്റെ മൂലയിലായിരുന്നു ടാങ്ക് ഉണ്ടായിരുന്നത്. ടാങ്ക് വല്ലപ്പോഴുമേ തുറക്കുകയുണ്ടായിരുന്നതിനാല്‍ ആരും വൃദ്ധ ടാങ്കില്‍ വീണുകാണുമെന്ന് സംശയിച്ചിരുന്നില്ല.

webdesk18: