X
    Categories: indiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീസയിലെ തീവണ്ടിയപകടം നടന്ന സ്ഥലം സന്ദർശിച്ചു

ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബഹനാഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി. കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു.നാവികസേനയുടെ ഹെലികോപ്റ്ററിലാണ് ഭുവനേശ്വറില്‍ നിന്ന് പ്രധാനമന്ത്രി ബലാസോറിലെത്തിയത്.
ബലാസോറിലെത്തിയ നരേന്ദ്രമോദിയെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ചു.ഇന്നലെയുണ്ടായ ദുരന്തത്തില്‍ 261 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ആയിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

അതേസമയം തീവണ്ടിയപകടത്തിൽ റയിൽവേ മന്ത്രലയത്തിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്‌നല്‍ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്‍ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് സിഗ്‌നല്‍ തകരാര്‍ മൂലം ഒഡിഷയില്‍ തന്നെ ട്രെയിന്‍ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവന്‍ നഷ്ടമാകുന്നതും. എന്നതാണ് വ്യാപകമായ വിമർശനത്തിന് വഴിവച്ചിരിക്കുന്നത്.

 

webdesk15: