X

റയിൽവേ സുരക്ഷാ സംവിധാനങ്ങൾ അവഗണിച്ചു; ശ്രദ്ധ വന്ദേഭാരത് പി ആർ വർക്കിലും പ്രധാനമന്ത്രിയുടെ ഫോട്ടോസെഷനിലും മാത്രമായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ്

ഒഡിഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിങ്ങിലെ പിഴവാണെന്ന വിവരങ്ങൾ പുറത്തായതോടെ കേന്ദ്ര ഗവൺമെന്റിനും റയിൽവേ മന്ത്രാലയത്തിനും എതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.ട്രെയിൻ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.2012ൽ മമത ബാനർജി റെയിൽവേ മന്ത്രിയായിരിക്കെ അവതരിപ്പിച്ച സുരക്ഷാ സംവിധാനം കുറ്റകരമായ രീതിയിൽ ഇവർ അവഗണിച്ചതാണ് ബാലസോറിലെ ട്രെയിൻ ദുരന്തത്തിനു കാരണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ട്വിറ്ററിൽ കുറിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകൾക്ക് മാത്രം പ്രാധാന്യം നൽകുനതിന്റെ ഫലം കൂടിയാണ് ഈ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.

‘ട്രെയിനുകളുടെയും ട്രാക്കുകളുടെയും സുരക്ഷയ്ക്കു പകരം ബിജെപിയുടെ ശ്രദ്ധ സമ്പൂർണമായും പ്രധാനമന്ത്രി മോദിയുടെ വന്ദേ ഭാരത് പിആർ വർക്കിലും ഫോട്ടോ സെഷനുകളിലും മാത്രമാണ്. അതിന്റെ ഫലമായാണ് ഒറ്റ രാത്രികൊണ്ട് മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമായതും 900ൽ അധികം പേർക്ക് പരുക്കേറ്റതും’ – ഗോഖലെ ട്വിറ്ററിൽ കുറിച്ചു

 

webdesk15: