X
    Categories: indiaNews

ഇത് മനുഷ്യരാണ്, മൃഗങ്ങളല്ല ; ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്ന വീഡിയോ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

ഒഡിഷയിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയർന്നു. മൃതദേഹങ്ങൾ മര്യാദയില്ലാതെ കൈകാര്യം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് രൂക്ഷ വിമർശനം ഉയർത്തി. മൃഗങ്ങളല്ല മനുഷ്യൻമാർ ആണിതെന്നാണ് ട്വീറ്റിൽ പറയുന്നത്. ഗുഡ്സ് ഓട്ടോയിലേക്ക് മൃതദേഹങ്ങൾ വലിച്ച് എറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്.

 

webdesk15: