X
    Categories: indiaNews

ഒഡീഷ ട്രെയിന്‍ അപകടം; മരിച്ചവരില്‍ 50 ബിഹാറുകാര്‍

പറ്റ്‌ന: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരില്‍ 50 പേര്‍ ബിഹാര്‍ സ്വദേശികളാണെന്ന് റിപ്പോര്‍ട്ട്. കോറോമാണ്ടല്‍ എക്‌സ്പ്രസ്സില്‍ കയറിയ 19 ബിഹാറുകാരെ കാണാതായിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് (ഡി.എം.ഡി) അറിയിച്ചു. പരിക്കേറ്റവരില്‍ 43 പേര്‍ ബിഹാര്‍ സ്വദേശികളാണ്. അപകടത്തില്‍ മരിച്ച ബിഹാറില്‍ നിന്നുള്ള 50 പേരില്‍ ഒമ്പത് പേര്‍ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്, മധുബാനി (6), ഭഗല്‍പൂര്‍ (7), ഈസ്റ്റ് ചമ്പാരന്‍ (5), പൂര്‍ണിയ (2), വെസ്റ്റ് ചമ്പാരന്‍ (3), നവാഡ (2) , ദര്‍ഭംഗ (2), ജാമുയി (2), സമസ്തിപൂര്‍ (3), ബങ്ക (1), ബെവ്ഗുയിസരായ് (1), ഗയ (1), ഖഗാരിയ (3), ഷര്‍ഷ (1), സിതാമര്‍ഹി (1), മുന്‍ഗര്‍ (1) എന്നിങ്ങനെയാണ് മറ്റുജില്ലകളിലുള്ളത്. കാണാതായവരില്‍ മധുബാനി ജില്ലയില്‍ നിന്നുള്ള നാല് പേര്‍, ദര്‍ഭംഗ (2), മുസാഫര്‍പൂര്‍ (2), ഈസ്റ്റ് ചമ്പാരണ്‍ (2), സമസ്തിപൂര്‍ (2), സിതാമര്‍ഹി (1), പട്‌ന (1), ഗയ (1), പൂര്‍ണിയ (1), ഷെയ്ഖ്പുര (1), സിവാന്‍ (1), ബെഗുസാരായി (1).

അജ്ഞാതരായ യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എം. ഡി ഉദ്യോഗസ്ഥരുടെ സംഘം ഒഡീഷ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ബിഹാറില്‍ നിന്നുള്ള 12 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ ബുധനാഴ്ച ശേഖരിച്ചിരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സാമ്പിളുകളുമായി ഇവ ഒത്തുനോക്കും. ഈ മാസം രണ്ടിനുണ്ടായ ട്രെയിന്‍ അപകടത്തില്‍ 288 പേരാണ് മരിച്ചത്.

webdesk11: