X

പൊലീസുകാരന്റെ വെടിയേറ്റ ഒഡീഷ മന്ത്രി മരിച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് (61) മരിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് മരിച്ചത്. വെടിയേറ്റതിനെ തുടര്‍ന്ന് ഹൃദയത്തിലും ശ്വാസകോശത്തിലും ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ് നഗറില്‍വെച്ച് കാറില്‍ നിന്ന് ഇറങ്ങുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് ഭുബനേശ്വറിലെ അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

webdesk12: