ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ഒഡിഷ സ്വദേശികളായ നിര്‍മ്മല്‍ ബിഷോയി , നാരായണ്‍ ബിഷോയി എന്നിവരെ അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. 6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ചില്ലറ വില്‍പ്പനക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവായിരുന്നു ഇത്.
ഇടുക്കിയില്‍ ഏഴ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍
Tags: ganja caseidukki