മുംബൈ: അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമംഗങ്ങളെ പ്രഖ്യാപിച്ചു. സമൃതി മന്ഥാന ക്യാപ്റ്റനായും ദീപ്തി ശര്‍മ ഉപനായക സ്ഥാനവും വഹിക്കും. മലയാളി താരമായ മിന്നിമണിയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയില്‍നിന്ന് പേസര്‍ രേണുക സിങ് ഠാക്കൂറിനും വിശ്രമം നല്‍കിയിട്ടുണ്ട്.
മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ തേജല്‍ ഹസബ്‌നിസും 15 അംഗ സംഘത്തിലുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ യുവ ഓപണര്‍ പ്രതിക റവാലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. വിന്‍ഡീസിനെതിരെ മൂന്ന് ഇന്നിങ്‌സില്‍ 44.66 ശരാശരിയില്‍ 134 റണ്‍സാണ് താരം നേടിയത്. ഈ മാസം 10, 12, 15 തീയതികളില്‍ രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.
സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ (വൈസ് ക്യാപ്റ്റന്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), മിന്നുമണി, പ്രിയ മിശ്ര, തനൂജ കന്‍വര്‍, പ്രതിക റവാല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, തേജല്‍ ഹസബ്‌നിസ്, രഘ്വി ബിസ്ത്, ടിറ്റാസ് സന്ധു, സൈമ താക്കൂര്‍, സയാലി സാത്ഘരെ.