X

ഖജനാവ് നിറക്കാന്‍ ഓഖി ഫണ്ടും ആയുധമാക്കി പിണറായി സര്‍ക്കാര്‍

ഓഖി ദുരിതബാധിതരുടെ ഫണ്ടും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള
ആയുധമാക്കി പിണറായി സര്‍ക്കാര്‍. വന്‍തോതില്‍ കടംവാങ്ങി, തിരിച്ചടവ് അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുന്ന ഇടതുഗവണ്‍മെന്റുകളുടെ പതിവ് സൂത്രപ്പണി ഓഖി ഫണ്ടിലും ആവര്‍ത്തിക്കുകയാണ്. ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട ധനസഹായം ട്രഷറിയില്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി, അഞ്ചുവര്‍ഷം കഴിഞ്ഞ് തുക കൊടുക്കേണ്ട ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുകയാണ്. 2022 ഡിസംബറോടെ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. 2021ല്‍ പിണറായി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും.

ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കിയെന്ന് രേഖകളില്‍ വരുത്തുകയും എന്നാല്‍, പണം സര്‍ക്കാറില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുകയാണ് ഫലത്തില്‍ സംഭവിച്ചിരിക്കുന്നത്. ട്രഷറി രേഖകളില്‍ ദുരന്തബാധിതരുടെ പേരില്‍ അക്കൗണ്ടില്‍ പണമുണ്ടെന്ന് കാണിക്കും. മാസംതോറും പലിശയിനത്തില്‍ നിശ്ചിത തുക നല്‍കുക മാത്രമാണ് ഈ സര്‍ക്കാറിന്റെ ബാധ്യത. ദുരന്ത ബാധിതരുടെ ഫണ്ട് സര്‍ക്കാറിന്റെ ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണ് നിക്ഷേപം. 2022 ആകുന്നതോടെ പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് പണം മടക്കി നല്‍കണം. ഇത് പുതിയ സര്‍ക്കാറി വന്‍ ബാധ്യതയാകും.

മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷംരൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ 74 പേര്‍ മരണമടഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതനുസരിച്ച് 14.8 കോടി രൂപയാണ് ഈ ഇനത്തില്‍ ട്രഷറിയിലെത്തുക. കാണാതായ 143 പേരുടെ പട്ടിക വേറെയുമുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്കും ഇതേ ധനസഹായം നല്‍കേണ്ടിവരും. ഈ തുകയും ട്രഷറിയില്‍ സ്ഥിര നിക്ഷേപമായെത്തുമ്പോള്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പിന്റെ നീക്കങ്ങള്‍. ഓഖി ദുരന്തവും ഖജനാവ് നിറക്കാനുള്ള കുറുക്കുവഴിയായാണ് സര്‍ക്കാര്‍ കാണുന്നത്. നിലവില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളിലുള്ളവരുടെ പേരില്‍ ട്രഷറി അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുകയാണ്. എന്നാല്‍, അക്കൗണ്ടില്‍ പണം എത്തിയെന്ന വിവരമോ പാസ്ബുക്കോ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ 26ന് ധനസഹായ വിതരണം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും എത്ര കുടുംബങ്ങള്‍ക്ക് അക്കൗണ്ട് തുറന്നെന്ന് വിവരമില്ല. താലൂക്ക് ഓഫീസ് മുഖേന മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നതിന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.

സ്ഥിരനിക്ഷേപമാക്കുന്ന പണത്തിന് പലിശയിനത്തില്‍ ലഭിക്കുന്ന തുക കുടുംബങ്ങള്‍ക്കു നല്‍കുമെന്നാണ് വാഗ്ദാനം. ഒന്‍പതു ശതമാനം പലിശയാണ് ട്രഷറി നിക്ഷേപത്തിന് ലഭിക്കുക. ഇതനുസരിച്ച് 20 ലക്ഷം രൂപക്ക് ഒരുമാസം ഏകദേശം 18,000ത്തോളം രൂപ പലിശയായി ലഭിക്കും. ഒരു വര്‍ഷം ഒരു കുടുംബത്തിന് ലഭിക്കുന്നത് 2.16 ലക്ഷം രൂപയും. എങ്കില്‍, 74 കുടുംബങ്ങള്‍ക്ക് ഒരുമാസം നല്‍കേണ്ടത് 13.32 ലക്ഷം രൂപയാണ്. ഒരു വര്‍ഷം ട്രഷറിയില്‍ നിന്ന് പലിശ ഇനത്തില്‍ 1.59 കോടി മാത്രമാണ് നല്‍കേണ്ടത്. എന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ വലിയൊരു ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വരികയും ചെയ്യും.

ള്ള ആയുധമാക്കി പിണറായി സര്‍ക്കാര്‍. വന്‍തോതില്‍ കടംവാങ്ങി, തിരിച്ചടവ് അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുന്ന ഇടതുഗവണ്‍മെന്റുകളുടെ പതിവ് സൂത്രപ്പണി ഓഖി ഫണ്ടിലും ആവര്‍ത്തിക്കുകയാണ്. ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട ധനസഹായം ട്രഷറിയില്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി, അഞ്ചുവര്‍ഷം കഴിഞ്ഞ് തുക കൊടുക്കേണ്ട ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ വെക്കുകയാണ്. 2022 ഡിസംബറോടെ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. 2021ല്‍ പിണറായി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുകയും ചെയ്യും.

ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കിയെന്ന് രേഖകളില്‍ വരുത്തുകയും എന്നാല്‍, പണം സര്‍ക്കാറില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുകയാണ് ഫലത്തില്‍ സംഭവിച്ചിരിക്കുന്നത്. ട്രഷറി രേഖകളില്‍ ദുരന്തബാധിതരുടെ പേരില്‍ അക്കൗണ്ടില്‍ പണമുണ്ടെന്ന് കാണിക്കും. മാസംതോറും പലിശയിനത്തില്‍ നിശ്ചിത തുക നല്‍കുക മാത്രമാണ് ഈ സര്‍ക്കാറിന്റെ ബാധ്യത. ദുരന്ത ബാധിതരുടെ ഫണ്ട് സര്‍ക്കാറിന്റെ ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണ് നിക്ഷേപം. 2022 ആകുന്നതോടെ പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് പണം മടക്കി നല്‍കണം. ഇത് പുതിയ സര്‍ക്കാറി വന്‍ ബാധ്യതയാകും.

മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷംരൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ 74 പേര്‍ മരണമടഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതനുസരിച്ച് 14.8 കോടി രൂപയാണ് ഈ ഇനത്തില്‍ ട്രഷറിയിലെത്തുക. കാണാതായ 143 പേരുടെ പട്ടിക വേറെയുമുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്കും ഇതേ ധനസഹായം നല്‍കേണ്ടിവരും. ഈ തുകയും ട്രഷറിയില്‍ സ്ഥിര നിക്ഷേപമായെത്തുമ്പോള്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പിന്റെ നീക്കങ്ങള്‍. ഓഖി ദുരന്തവും ഖജനാവ് നിറക്കാനുള്ള കുറുക്കുവഴിയായാണ് സര്‍ക്കാര്‍ കാണുന്നത്. നിലവില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളിലുള്ളവരുടെ പേരില്‍ ട്രഷറി അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുകയാണ്.

എന്നാല്‍, അക്കൗണ്ടില്‍ പണം എത്തിയെന്ന വിവരമോ പാസ്ബുക്കോ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ 26ന് ധനസഹായ വിതരണം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും എത്ര കുടുംബങ്ങള്‍ക്ക് അക്കൗണ്ട് തുറന്നെന്ന് വിവരമില്ല. താലൂക്ക് ഓഫീസ് മുഖേന മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നതിന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.

chandrika: