തിരുവന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍പെട്ട 185 പേരില്‍ 150 പേരെ കടലില്‍ നിന്നു രക്ഷപെടുത്തിയതായി തിരുവന്തപുരം ജില്ലാ കലക്ടര്‍ വാസുകി അറിയിച്ചു. ഇതില്‍ 60 പേരെ ജപ്പാനീസ് കപ്പല്‍ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു ദിവസത്തോളം കടലില്‍ അപകടത്തില്‍ കുടുങ്ങിയ പലരുടെയും ശരീരം തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. പര്‍ക്കും നടക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിയിലായിരുന്നു.
പ്രക്ഷുബ്ധരായ കടലില്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിടെ തങ്ങളുടെ വള്ളങ്ങള്‍ നഷ്ടമായക ആളുകള്‍ രക്ഷാപ്രവര്‍ത്തകരുമായി സഹരിക്കാത്ത സ്ഥിതി വിശേഷത്തിനും ഇടയാക്കി. എന്നാല്‍ തൊഴിലാളികളെയെല്ലാം രക്ഷിച്ചശേഷം വള്ളങ്ങള്‍ വീണ്ടെടുക്കാമെന്നും രക്ഷാപ്രവര്‍ത്തകരുമായി ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
ചുഴലിക്കാറ്റിന്റെ കെടുതികള്‍ നേരിന്നതിനായി ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ അഞ്ചു യുദ്ധക്കപ്പലുകളുടെ സഹായത്തോടെ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.