X
    Categories: Newsworld

ടൈറ്റന്‍ പേടകത്തിലെ അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്

അറ്റ്‌ലാന്റിക്കില്‍ കാണാതായ ടൈറ്റന്‍ മുങ്ങി കപ്പലിലെ അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്. ഓഷ്യന്‍ ഗേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിതീകരണം വന്നത്. ടൈറ്റാന്റെതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ടൈറ്റാനിക്കിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ടൈറ്റാനിക്കിന് സമീപത്ത് അന്തര്‍വാഹിനി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ചയാണ് അഞ്ചുപേരുമായി പോയ മുങ്ങിക്കപ്പല്‍ കാണാതാവുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ വിനോദസഞ്ചാരികലായിരുന്നു കപ്പലില്‍ല്‍ ഉണ്ടായിരുന്നത്.

webdesk11: