X

പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് അശ്ലീലസന്ദേശം; സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

കാസര്‍കോട്: പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ശീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. കാസര്‍കോട് കോടോം ലോക്കല്‍ സെക്രട്ടറി കെവി കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രഥാമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

ഇദ്ദേഹത്തിന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്ത ശേഷം ഇത് മേല്‍കമ്മറ്റിക്ക് അയച്ചുകൊടുക്കുകയായിരുന്നു.എന്നാല്‍ പരാതിക്ക് പിന്നാലെ ഭീക്ഷണിയായും ഇദ്ദേഹം എത്തി. ഇതിന്റെ തെളിവും യുവതി ഹാജരക്കിയതോടെയാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.

webdesk11: