റിയാദ്: ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി. ഒരു മത്സരത്തിൽനിന്ന് പിഴയും വിലക്കുമാണ് റൊണാൾഡോയ്ക്കുള്ള ശിക്ഷ.
20,000 റിയാൽ പിഴയും വിധിച്ചു. അൽ ഷബാബിനെതിരായ 3-2 വിജയത്തിനു ശേഷം എതിർ കാണികൾക്കു നേരെ അശ്ലീല മുദ്ര കാണിച്ചതിനാണ് സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി നടപടി സ്വീകരിച്ചത്. വിലക്കിനെതിരെ അപ്പീൽ സാധ്യമല്ല. കഴിഞ്ഞ ദിവസം അൽ ഷബാബിനെതിരായ മത്സരത്തിനിടെ ആരാധകർ ഗാലറിയിൽനിന്ന് ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തപ്പോഴായിരുന്നു റൊണാൾഡോയുടെ പ്രതികരണം.
ഗ്രൗണ്ടിൽവച്ച് അശ്ലീല ആംഗ്യം കാണിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. പിന്നാലെ സംഭവത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്നാണു നടപടി വന്നത്.