ബെര്‍ലിന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. റഷ്യയോട് എടുക്കേണ്ട സമീപനത്തിന് മുന്നറിയിപ്പുമായിട്ടാണ് ഒബാമ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ നിലപാടുകളില്‍ ആശങ്കയുണ്ടെന്നും ജര്‍മന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു.
റഷ്യ-അമേരിക്ക ബന്ധത്തില്‍ രാഷ്ട്രീയനിലപാട് പാടില്ലെന്നും അമേരിക്കയുടെ മൂല്യങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള സമീപനമായിരിക്കണം വേണ്ടതെന്നും ഒബാമ നിര്‍ദ്ദേശിച്ചു. പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്താല്‍ പിന്നെ കാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണാന്‍ ട്രംപ് തയ്യാറാകണം. അല്ലെങ്കില്‍ അധിക കാലം പ്രസിഡന്റ് പദവിയില്‍ തുടരാനാകില്ലെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി.
അതേസമയം, അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വിരുദ്ധ നിലപാട് ട്രംപ് ആവര്‍ത്തിച്ചിരുന്നു.