വാഷിങ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി, യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലി ആഘോഷിച്ച് ചരിത്രമെഴുതി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഔദ്യോഗിക ഓഫീസില്‍ ദീപാവലി ആഘോഷിക്കുന്നത്.
ഭാവിയില്‍ തന്റെ പിന്‍ഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി. 2009ലെ ദീപാവലി ദിനത്തില്‍ മുംബൈയിലെ ഇന്ത്യക്കാര്‍ ആട്ടുംപാട്ടുമായി സ്വീകരിച്ചത് തനിക്കും ഭാര്യ മിഷേലിനും മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ആദരപൂര്‍വം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയില്‍ യു.എസ് പ്രസിഡന്റുമാര്‍ ഈ ആഘോഷം തുടരട്ടെ’ എന്ന് വൈറ്റ് ഹൗസ് ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ ഒബാമ വ്യക്തമാക്കി. വൈകുന്നേരം വരെ ഒബാമയുടെ പോസ്റ്റിന് ഒന്നര ലക്ഷം ലൈക്കുകളും 33000 ഷെയറുകളുമാണ് ലഭിച്ചത്.
വൈറ്റ് ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്. 2009ല്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. നേരത്തെ, ഐക്യരാഷ്ട്ര സഭയും ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.
- 8 years ago
chandrika
Categories:
More