വാഷിംഗ്ടണ്‍: ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല് സഭ പാസാക്കിയതോടെ വൈറ്റ് ഹൗസ് ആഹ്ലാദത്തില്‍.
‘ബില്ല് പാസായത് വിശ്വസിക്കാനാവാത്ത വിജയമെന്ന്’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ക്കായി വിരുന്നൊരുക്കിയാണ് സന്തോഷം പങ്കുവെച്ചത്. ‘ഒബാമ കെയര്‍ മരിച്ചു കഴിഞ്ഞു. പുതിയ അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ മികച്ചതാണെന്നും പ്രീമിയം കുറവാണെന്നും ട്രംപ് വ്യക്തമാക്കി. പഴയ കെയറിനോട് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. വലിയ പദ്ധതിയാണ് മികച്ച പദ്ധതി വരാന്‍ പോകുന്നതേയുള്ളു. രാജ്യം കാത്തിരിക്കുകാണ്. തെറ്റുപറ്റിയിട്ടില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എസ് കോണ്‍ഗ്രസില്‍ 217 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്തു. ഇനി ബില്‍ സെനറ്റിന്റെ പരിഗണനക്കു വിടും.
അവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുണ്ടെങ്കിലും പല റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
യു എസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവില്‍ ഒബാമ ഭരണത്തിന്റെ അവശേഷിപ്പുകളില്‍ മുഖ്യമായ ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ദ്ദേശം നില്‍കിയിരുന്നു. ട്രംപിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തു കൊണ്ടുള്ള പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി. മുഴുവന്‍ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഒബാമ കെയര്‍ പദ്ധതി പ്രസിഡന്റ് ബറാക് ഒബാമയുടെ 2008 ലെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ മുഖ്യമായിരുന്നു. വളരെ ചെലവേറിയതും സമ്പന്നര്‍ക്ക് മാത്രം താങ്ങാവുന്നതുമായി മാറിയ ആരോഗ്യ ഇന്‍ഷൂറന്‍സ് സാധാരണക്കാര്‍ക്കു പ്രാപ്യമാക്കുകയായിരുന്നു ഒബാമ കെയറിന്റെ ലക്ഷ്യം.
ഒബാമ 2010 മാര്‍ച്ചില്‍ ഒപ്പുവെച്ച പദ്ധതിയുടെ പേര് ദ് പേഷ്യന്റ് പ്രൊട്ടക്ഷന്‍ ആന്റ്് അഫോഡബിള്‍ കെയര്‍ ആക്ട് എന്നായിരുന്നു. എന്നാല്‍ ഒബാമയുടെ എതിരാളികള്‍ കളിയാക്കി വിളിച്ച ‘ഒബാമ കെയര്‍’ എന്ന പേരിനാണ് സ്വീകാര്യത ലഭിച്ചത്.