X
    Categories: Views

ബറാക് ഒബാമക്ക് എന്തിന് നൊബേല്‍ സമ്മാനം ലഭിച്ചു?

വാഷിങ്ടണ്‍: 2009ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് ലഭിച്ചത്. എന്നാല്‍ എന്തിനാണ് തനിക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചതെന്ന് ഇപ്പോഴും അറിയാത്ത കാര്യമെന്നാണ് ഒബാമ പറഞ്ഞത്. സ്റ്റീഫന്‍ കൊല്‍ബേര്‍ട്ടിന്റെ ദെ ലേറ്റ് ഷോയിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. അവാര്‍ഡിനെക്കുറിച്ചും യോഗ്യതയെക്കുറിച്ചുമായിരുന്നു കൊല്‍ബര്‍ട്ടിന്റെ ചോദ്യം. 30 ഹോണററി ഡിഗ്രയും നൊബേല്‍ സമ്മാനവും ലഭിച്ചിട്ടുണ്ടെന്ന മറുപടിയായി പറഞ്ഞ ഒബാമ, നൊബേല്‍ എന്തിനാണ് ലഭിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒബാമക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയതിനെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. അടുത്ത ജനുവരിയില്‍ വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങാനിരിക്കുകയാണ് ഒബാമ.

chandrika: