ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ ജനുവരി നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞദിവസം സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരികെ എത്തുന്നത്.
കഴിഞ്ഞ ജൂലൈ ആറിന് ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഭരണഘടനയെ അവഹേളിച്ചു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജിവെച്ചത്.
അതേസമയം സജി ചെറിയാന്‍ എതിരെയായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ നല്‍കിയിരുന്നു. കേസില്‍ സജി ചെറിയാന്‍ എതിരെ തെളിവില്ലെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം സജി ചെറിയാന്‍ അദ്ദേഹത്തിന്റെ പഴയ വകുപ്പുകള്‍ തന്നെ നല്‍കിയേക്കും. സജി ചെറിയാന് പകരം പുതിയ മന്ത്രിയെ നിശ്ചയിച്ചിരുന്നില്ല.മറിച്ച് അദ്ദേഹത്തിന്റെ വകുപ്പ് വിവിധ മന്ത്രിമാര്‍ക്ക് വിഭജിച്ച് നല്‍കുകയായിരുന്നു.