സംസ്ഥാനത്ത് ഓണം, ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ശുചിത്വം ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന തുടരുന്നു. ഈമാസം 20 മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ 3797 സ്ഥാപനങ്ങള്‍ പരിശോധിച്ചതായും 49,44,500 രൂപ പിഴ ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
1597 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 224 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 27 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ 275 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,74,500 രൂപ പിഴ ഈടാക്കുകയും 87 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കൊല്ലത്ത് 256 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. 3,93,500 രൂപ പിഴ ഈടാക്കുകയും 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 11 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.
പത്തനംതിട്ടയില്‍ 177 സ്ഥാപനങ്ങള്‍ പരിശോധിച്ച് 4,56,000 രൂപ പിഴ ഈടാക്കി. 73 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ആലപ്പുഴയില്‍ 187 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,55,000 പിഴ ഈടാക്കി. 88 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കോട്ടയത്ത് 265 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 3,75,000 പിഴ ഈടാക്കി. 137 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒരു സ്ഥാപനം നിര്‍ത്തലാക്കി. ഇടുക്കിയില്‍ 235 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 3,28,000 രൂപ പിഴ ഈടാക്കി. ഒരു സ്ഥാപനം നിര്‍ത്തിവെപ്പിച്ചു.
എറണാകുളം ജില്ലയില്‍ 392 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 5,77,000 പിഴ ഈടാക്കി. 93 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് സ്ഥാപനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. തൃശൂരില്‍ 295 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 3,51,500 പിഴ ഈടാക്കി. 110 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ടെണ്ണം നിര്‍ത്തിവെപ്പിച്ചു. പാലക്കാട് 369 പരിശോധിച്ചു. 3,07,500 രൂപ പിഴ. 110 നോട്ടീസ്. ഒരു സ്ഥാപനം നിര്‍ത്തിവെച്ചു. മലപ്പുറത്ത് 224 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 3,44,000 പിഴ ഈടാക്കി. 154 നോട്ടീസ് നല്‍കി. ഒരു സ്ഥാപനം നിര്‍ത്തിവെപ്പിച്ചു.
കോഴിക്കോട് 365 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 6,46,000 രൂപ പിഴ ഈടാക്കി. 201 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വയനാട് 194 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 1,90,000 പിഴ ഈടാക്കി. 58 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കണ്ണൂരില്‍ 369 പരിശോധന നടത്തി. 5,42,500 പിഴ ഈടാക്കി. 143 നോട്ടീസ് നല്‍കി. അഞ്ച് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. കാസര്‍കോട് 174 പരിശോധന നടത്തി. 2,24,000 പിഴ ഈടാക്കി. 98 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം 40 സ്‌ക്വാഡുകളാണ് പരിശോധന നടത്തിവുരുന്നത്.