X
    Categories: MoreViews

ദുരന്തം വിതച്ച് ഓഖി ഗുജറാത്ത് തീരത്തേക്ക്; കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

 

ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നും കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കാറ്റിന്റെ വേഗത 180 വരെ ആകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഓഖിയുടെ പ്രഹരത്തില്‍ മൊത്തം 15 പേരാണ് കേരളത്തില്‍ മരണപ്പെട്ടത്. ഇതില്‍ 8 പേരും മരണപ്പെട്ടത് ഇന്നലെയാണ്. കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തെത്തിയതായും എല്ലാവരും സുരക്ഷിതരാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നാളെയോടെ ഓഖിയുടെ ശക്തി കുറയ്ക്കുമെന്നാണ് വിവരം. എന്നാല്‍ സംസ്ഥാനത്ത് ഇത്രെയേറെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടും കൃത്യമായ കണക്കില്ലാതെ സര്‍ക്കാര്‍ വലയുകയാണ്. റവന്യു വകുപ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം 126 പേരെ കാണാതായയാണ് വിവരം എന്നാല്‍ ഇന്ന് രാവിലെ വരെ 105 പേര് മാത്രമാണ് ദുരന്തമുഖത്തുള്ളതെന്നും 126 എന്നുള്ളത് തെറ്റായ കണക്കാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. മത്സ്യബന്ധനത്തിന് കടലില്‍ പോയ നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്താനായതായും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍പരിക്കേറ്റവര്‍ക്ക് 15000 രൂപ അയിന്തിര സഹായവും നല്‍കാന്‍ ധാരണയായി. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നാവികസേന, എയര്‍ഫോഴ്സ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍മി എല്ലാ സജ്ജീകരണവുമായി ഉണ്ടായിരുന്നുവെങ്കിലും ഇടപെടലിന്റെ ആവശ്യം വന്നില്ല എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദിയും അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടയത് നല്ല ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: