കേരളത്തിന്റെ തീരമേഖയില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളയിലും പൊയ്ക്കാവിലും ആളുകളെ മാറ്റപ്പാര്‍പ്പിക്കുകയാണ്. കേരളത്തിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴ തുടരും. അടുത്ത 24 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.
അതേസമയം കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടിലെ രണ്ടു ബോട്ടുകളും മഹാരാഷ്ട്ര തീരത്തെത്തിയിരുന്നു.
ഓഖി ചുഴലക്കാറ്റില്‍ സംസ്ഥാനത്ത് മരണം പതിനാലായി. അഞ്ച് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തു. ഇനിയും 126 പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്. 37 പേരെയാണ് ശനിയാഴ്ച കേരളത്തില്‍ രക്ഷപ്പെടുത്തിയത്. മരണസംഖ്യ ഉയര്‍ന്നതോടെ ആശങ്കയിലാണ് കടലോരം. തിരച്ചില്‍ ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബം കഴക്കൂട്ടത്ത് ദേശീയപാത ഉപരോധിച്ചിരുന്നു.