ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 661 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. മത്സ്യബന്ധനത്തിനായി കടലില്‍ പോയവരില്‍ 845 പേരെ രക്ഷപെടുത്തിയെന്നും മന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കി. കേരളത്തില്‍ നിന്ന് പോയ 261 മത്സ്യത്തൊഴിലാളികളാണ് ഇനിയും തിരച്ചെത്താനുള്ളത്. ഓഖി ചുഴലിക്കാറ്റു മൂലം ഏറ്റവുമധികം നാശനഷ്ടമുണ്ടായതും കേരളത്തിനാണെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ 20വരെ നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് 821 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. 24 പേരെ മര്‍ച്ചന്റ് നേവി കപ്പലുകളടക്കമുള്ളവ രക്ഷപെടുത്തി. ഇതുവരെ രക്ഷപെടുത്തിയവരില്‍ 453 പേര്‍ തമിഴ്‌നാട്ടില്‍നിന്നും 362 പേര്‍ കേരളത്തില്‍നിന്നും 30 പേര്‍ ലക്ഷദ്വീപ്, മിനിക്കോയി ദ്വീപുകളില്‍ നിന്നുമുള്ളവരാണ്. എന്നാല്‍ കാണാതായ 661 മത്സ്യത്തൊഴിലാളികളില്‍ അധികം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 400 പേരെയാണ് കണ്ടെത്താനുള്ളത്.
ഓഖി: കാണാതായത് 661 പേരെയെന്ന് കേന്ദ്രം
Tags: MISSINGOakhi cyclone