യുഎസ് സെനറ്റ് വ്യാഴാഴ്ച പൗരാവകാശ പ്രവര്‍ത്തക നുസ്രത്ത് ചൗധരി അമേരിക്കന്‍ നീതിന്യായ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത ഫെഡറല്‍ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയിയിലെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ (എസിഎല്‍യു) ലീഗല്‍ ഡയറക്ടര്‍ നുസ്രത്ത് ചൗധരി 50ല്‍ 49 വോട്ടുകള്‍ ലഭിച്ചു.
ബംഗ്ലാദേശ് വംശജയായ ആദ്യത്തെ ഫെഡറല്‍ ജഡ്ജിയു നുസ്രത്ത് ആണ്. നുസ്രത്ത് തന്റെ പ്രൊഫഷണല്‍ കരിയറിന്റെ ഭൂരിഭാഗവും എസിഎല്‍യുവിലാണ് ചിലവഴിച്ചത്. അവിടെ അവര്‍ വംശീയ നീതി, പോലീസിംഗ്, മുസ്ലീം സമുദായങ്ങളുടെ സര്‍ക്കാര്‍ നിരീക്ഷണം എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.
2018 മുതല്‍ 2020 വരെ ഓര്‍ഗനൈസേഷന്റെ വംശീയ നീതി പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ഇവര്‍. ഇതിന് മുന്‍പ് 2022ല്‍ ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നുസ്രത്തിനെ ഫെഡറല്‍ ബെഞ്ചിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.