X

നേഴ്‌സുമാരുടെ സമരം; ചര്‍ച്ച പരാജയം, നാളെ കൂട്ട അവധിയിലേക്ക്

തിരുവനന്തപുരം: കൊച്ചി: നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ നടത്തിയ ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ച പരാജയമെന്ന് യു.എന്‍.എ. മാനേജ്‌മെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നും അതിനാല്‍ നാളെ കൂട്ടഅവധിയെടുത്ത് പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു.

20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നേഴ്‌സുമാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ മാനേജുമെന്റുകള്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരിഹാരമാകാതെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ നേഴ്‌സുമാര്‍ കൂട്ടഅവധിയെടുത്ത് പ്രതിഷേധിക്കുന്നത്. അത്യാഹിത വിഭാഗവും മറ്റ് അവശ്യസേവനങ്ങളും തടസ്സപ്പെടുത്തില്ലെന്നും മൂന്നിലൊന്ന് നേഴ്‌സുമാര്‍ ഹാജരാകുമെന്നും യു.എന്‍.എ പറയുന്നു.

അതേസമയം, ചര്‍ച്ച പരാജയമല്ലെന്ന നിലപാടിലാണ് മാനേജുമെന്റുകള്‍. ലഭ്യമാകുന്ന നഴ്‌സുമാരെ വെച്ച് ആശുപത്രികള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജുമെന്റുകള്‍ വ്യക്തമാക്കി. സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് മാനേജുമെന്റുകളുടെ നിലപാട്.

chandrika: