X

ബദ്‌ലാപ്പൂരില്‍ നഴ്സറി കുട്ടികൾക്കു നേര ലൈംഗികാതിക്രമം; ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാർ

മഹാരാഷ്ട്രയെലെ ബദ്‌ലാപ്പൂരിലെ സ്കൂളിൽ രണ്ട് നഴ്സറി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തിൽ പ്രതിഷേധം കനക്കുന്നു. സംഭത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ബദ്‌ലാപ്പൂർ റെയിൽ സ്റ്റേഷനിലെ ട്രാക്കിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തു.

ആഗസ്റ്റ് 12, 13 തീയതികളി ബദ്‌ലാപ്പൂരിലെ പ്രമുഖ സ്കൂളിൽ  നഴ്സറിയിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തത്. 23 വയസുള്ള സ്കൂളിലെ ശുചീകരണത്തൊളിലാളിയായ ആൾ ശുചിമുറിയിൽ വെച്ച് കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.

രാവിലത്തെ ക്ളാസിനിടയിൽ പെൺകുട്ടികൾ ശുചിമുറി ഉപയോഗിക്കാൻ പോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടികളുടെ ശുചിമുറി വൃത്തിയാക്കാൻ സ്കൂളിൽ സ്ത്രീ തൊഴിലാളികൾ ഇല്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിയായ അക്ഷയ് ഷിൻഡയെ ആഗസ്റ്റ് 1 മുതലാണ് ശുചീകരണ ജോലിക്കായി കരാർ വ്യവസ്ഥയിൽ സ്കൂളിൽ നിയമിച്ചത്. സംഭവം നടന്ന ദിവസം പെൺകുട്ടികളുടെ ശുചിമുറി വൃത്തിയാക്കാൻ ഇയാളെ നിയമിച്ചിരിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികളുടെയും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രിയിൽ തന്നെ പ്രതിയെ പൊലീസ് പിടികൂടി.

പെൺകുട്ടികളിലൊരാൾക്ക് സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടന്നാണ് അതിക്രമ വിവരം പുറം ലോകം അറിയുന്നത്. ടോയ്ലെറ്റിൽ പോകുന്ന വേളയിൽ പ്രതി തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞു. വിവരം മറ്റേക്കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞപ്പോൾ മകൾ സ്കൂളിൽ പോകാൻ ഭയപ്പെടുന്നതായാണ് അവർ അറിയിച്ച്. വൈദ്യ പരിശോധനയിൽ രണ്ട് കുട്ടികളും ലൈംഗികാതിക്രമത്തിനിരയായതായി തെളിഞ്ഞു.സംഭവത്തിൽ സ്കൂളിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പൊലീസ് കണ്ടെത്തി.സ്കൂളിലെ സി.സി.ടി.വി ക്യാമയും പ്രവർത്തന കഷമമല്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൂനെയിലും മുംബെയിലുമുള്ള 4 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്കൂളിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാത്തതിനെക്കുറിച്ച് ആന്വേഷിക്കുമെന്നും മഹരാഷ്ട വിദ്യാഭ്യാസമന്ത്രി ദീപക് കേസാർക്കർ വ്യക്തമാക്കി. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ വിഭാഗങ്ങളും ഉണർന്ന് പ്രവർത്തിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും അദ്ദേഹം അറിയിച്ചു.കേസ് ഫാസ്റ്റ് ട്രാക്ക് കോടതിക്ക് നൽകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര ശക്തി ക്രിമിനൽ നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ശിവസേന ( ഉദ്ധവ് താക്കറെ) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. നിയമം നടപ്പാക്കിയാൽ ഇത്തരത്തുള്ള സംഭവങ്ങൾ ഒരു പെൺകുട്ടിക്കും നേരിടേണ്ടി വരില്ലെന്നും സംസ്ഥാന സർക്കാർ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും പ്രിയങ്ക ചതുർവേദി ആരോപിച്ചു.

webdesk13: