X
    Categories: indiaNews

മുംബൈയില്‍ കരയാതിരിക്കാന്‍ നവജാത ശിശുവിന്റെ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ച നേഴ്‌സിന് സസ്‌പെന്‍ഷന്‍

മൂന്നുമാസം പ്രായമായ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെത്തുടര്‍ന്ന് ചുണ്ടില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് നേഴ്‌സ്. ബാദൂപ് വെസ്റ്റിലെ സാവിത്രി ഭായ് ഫ്‌ലൂ മെറ്റാനിട്ടി ആശുപത്രിയില്‍ ജൂണ്‍ രണ്ടിനാണ് സംഭവം നടന്നത്. പ്രിയ കംപ്ലയുടെ കുഞ്ഞിന്റെ ചുണ്ടിലാണ് നേഴ്‌സ് പ്ലാസ്റ്റര്‍ ഒട്ടിച്ചത്.

തീവ്രപരിചണ വിഭാഗത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് കുട്ടി ചികിത്സയിലായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു.

രാത്രി കുഞ്ഞിന് പാല് നല്‍കാന്‍ അമ്മ കുഞ്ഞിന്റെ അടുത്ത് എത്തിയതോടെയാണ് സംഭവം പുറത്തിറിയുന്നത്.പ്ലാസ്റ്റര്‍ നീക്കാന്‍ അമ്മ ആവശ്യപ്പെട്ടിട്ടും നേഴ്‌സ് തയ്യാറായില്ല. സമാനമായ രീതിയില്‍ മറ്റു കുഞ്ഞുങ്ങളുടെ മുഖത്തും ഇത്തരത്തില്‍ ഒട്ടിച്ചു വച്ചിട്ടുണ്ട് എന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

webdesk11: