X

ആശുപത്രി വളപ്പില്‍ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; പീഡനമെന്ന് കുടുംബം

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആശുപത്രി വളപ്പില്‍ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍. ഇന്നലെ രാവിലെയാണ് നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.

യുവതിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഒരു ദിവസം മുമ്പ് മാത്രമാണ് യുവതി പ്രസ്തുത ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

ഉന്നാവോയിലെ ന്യു ജീവന്‍ ആശുപത്രിയില്‍ ശനിയാഴ്ച ഒരു നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഉന്നാവോ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: