ബീഹാറിലെ കിഴക്കന്‍ ചമ്പരന്‍ ജില്ലയില്‍ നഴ്‌സിനെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ഡോക്ടറും കോമ്പൗണ്ടര്‍മാരും ചേര്‍ന്നാണ് 30 വയസ്സുകാരിക്കെതിരെ ഈ കുറ്റകൃത്യം നടത്തിയത്. മുസാഫിറിലെ ആംബുലന്‍സില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മോത്തിഹാരിയിലെ ജാങ്കി സേവാ സദന്‍ നഴ്‌സിംഗ് ഹോമില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവം സ്ഥലത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ ഒരു ആംബുലന്‍സില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയായ ഡോക്ടറും മറ്റു ജീവനക്കാരും ഒളിവിലാണ്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.