തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍. ഷമീര്‍, വിബിന്‍ എന്നീ നഴ്‌സുമാരാണ് അറസ്റ്റിലായത്.
രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ 10000 ത്തില്‍ അധികം രൂപയുടെ മരുന്ന് മെഡിക്കല്‍ സ്‌റ്റോറില്‍ നല്‍കിയാണ് നഴ്‌സുമാര്‍ പണം തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയെന്ന് വിവരം ലഭിച്ചതില്‍ നിന്ന് മെഡിക്കല്‍ സ്റ്റേറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായത്.