ന്യൂഡല്‍ഹി:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നടപടി വൈകുന്നതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ വിമര്‍ശനം. കന്യാസ്ത്രീകള്‍ നടത്തിവരുന്ന ധര്‍ണയിലോ, പരാതിയുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനയിലോ യാതൊരു നടപടിയും ഇതുവരെ എടുത്തില്ലെന്നും രേഖാ ശര്‍മ കുറ്റപ്പെടുത്തി. കേരളത്തില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെയു ണ്ടാകുന്ന അക്രമങ്ങളെയും ഇതുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും രേഖാ ശര്‍മ പറഞ്ഞു.
മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്ന മുറയ്ക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖ ശര്‍മ പറഞ്ഞു. വനിതാ കമ്മീഷനു മുമ്പില്‍ ഹാജരാകാന്‍ യാത്രാബത്ത ആവശ്യപ്പെട്ട പി.സി. ജോര്‍ജ് ശമ്പളം വാങ്ങുന്നില്ലെന്നും മറ്റ് വരുമാന മാര്‍ഗങ്ങളില്ലെന്നും രേഖാമൂലം അറിയിച്ചാല്‍ യാത്രാബത്ത നല്‍കാമെന്ന് രേഖ ശര്‍മ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടാന്‍ പോകുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പോലീസ് അന്വേഷിക്കട്ടെയെന്നുമായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി.