X
    Categories: MoreViews

കന്യാസ്ത്രീയുടെ പരാതി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും

 

കോട്ടയം :കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പിനെ പൊലീസ് വിളിച്ചുവരുത്തിയേക്കുമെന്നാണു വിവരം. മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുബാഷ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന നിലപാട് സ്വീകരിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപം നിലവിലുണ്ട്.
ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ് അനിവാര്യമെന്ന നിലപാടില്‍ അന്വേഷണ സംഘംഉറച്ചു നില്‍ക്കുന്നത്. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളത്രയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ബിഷപ്പിനെതിരായ നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചു. 2014 16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വച്ചു 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനു സന്ദര്‍ശക റജിസ്റ്റര്‍ തെളിവാണ്. വൈദ്യ പരിശോധന റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയുമാണു ബിഷപ്പിനെതിരായുള്ള മറ്റു തെളിവുകള്‍.

chandrika: