X

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് സഭാ ചടങ്ങുകളില്‍ വിലക്ക്

മാനന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സഭാ ചടങ്ങുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി സ്വീകരിച്ചത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. അതേസമയം കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

chandrika: