സ്ത്രീയുടെ നഗ്‌നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. അതിനെക്കുറിച്ച് വിവരിക്കുന്നത് അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പറഞ്ഞു. മക്കളെ കൊണ്ട് തന്റെ അര്‍ദ്ധനഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനല്‍ കേസില്‍ വനിത ആക്ടിവിറ്റിനെ കുറ്റ വിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമര്‍ശം.
പുരുഷന്റെ നഗ്‌നമായ മാറിടം അശ്ലീലമായി ആരും കാണാറില്ല. എന്നാല്‍ സ്ത്രീയുടേത് അങ്ങനെയല്ല. അത് ചിലര്‍ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ ആഗ്രഹപൂര്‍ത്തീകരണത്തിനോ വേണ്ടിയുള്ള വസ്തുവായി കാണുന്നു. നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.