X

യുവതിയുടെ നഗ്നചിത്ര പ്രദര്‍ശനം: മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്‌

Policemen simulate an arrest during national security day in Nice, southeastern France, October 10, 2009. REUTERS/Eric Gaillard (FRANCE CRIME LAW SOCIETY) - GM1E5AA1L7N01

തൃശൂര്‍: യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മൃഗക്ഷേമ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ പൊലീസ് കേസെടുത്തു. വലപ്പാട് സ്വദേശിനിയുടെ പരാതിയിലാണ് ഗണ്‍മാന്‍ സുജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. വെള്ളിക്കുളങ്ങര പൊലീസാണ് പരാതി അന്വേഷിക്കുന്നത്.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുജിത്തിന്റെ കുടുംബം പ്രതികരിച്ചു. പരാതിയെ തുടര്‍ന്നു സുജിത്തിനെ പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണു കേസെടുത്തത്.

Chandrika Web: