ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 1കാല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്.
മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അപകട സമയത്ത് ഏതാണ്ട് 150ലധികം തൊഴിലാളികള്‍ പ്ലാന്റിനുള്ളില്‍ ഉണ്ടായിരുന്നു. നീരാവി കടന്നുപോകുന്ന കുഴല്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്.
മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരുക്കുളളവര്‍ക്ക് 25,000 രൂപയും പ്രഖ്യാപിച്ചു.
210 മെഗാവാട്ട് ശേഷിയുള്ള അഞ്ച് പവര്‍ ജനറേറ്റിങ് യൂണിറ്റുകളാണ് എന്‍.ടി.പി.സിയിലുള്ളത്. ഇവയില്‍ ഒന്നില്‍ ഉപയോഗിക്കുന്ന ബോയ്‌ലര്‍ പൈപ്പ് മര്‍ദ്ദം കാരണം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.