X
    Categories: indiaNews

“രാഹുല്‍ ലഹോറി’ പരാമര്‍ശം; എന്നാല്‍ ഇവരെ കൂടി അങ്ങനെ വിളിക്കണം-ബിജെപിക്കെതിരെ സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ പാകിസ്താനിലെ സാഹിത്യസമ്മേളത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഗാന്ധിയെ ഇനിമുതല്‍ രാഹുല്‍ ലഹോറിയെന്നു വിളിക്കണമെന്ന ബി.ജെ.പി. വക്താവ് സാംബിത് പത്രയുടെ പ്രസ്താവനയാണ് സച്ചിന്‍ പൈലറ്റിനെ ചൊടിപ്പിച്ചത്.

ലഹോറിലെ സാഹിത്യസമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത തരൂര്‍ കേന്ദ്രസര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്ത രീതിയെയും ഇന്ത്യയിലെ മുസ്‌ലിംകളുടെ സ്ഥിതിയെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരന്‍മാരുടെ അവസ്ഥയെയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്.

ഞങ്ങള്‍ ബി.ജെ.പി.ക്കാര്‍ അദ്ദേഹത്തെ ഇനിമുതല്‍ രാഹുല്‍ ലഹോറിയെന്നു വിളിക്കും. ഞാനും രാഹുല്‍ ഗാന്ധിയെ രാഹുല്‍ ലാഹോറിയെന്നു വിളിക്കും. അദ്ദേഹത്തിനുവേണ്ടിയുള്ള പാകിസ്താനിലെ ആദ്യ റാലി ശശി തരൂര്‍ നടത്തിക്കഴിഞ്ഞെന്നുമാണ്, സാംബിക് പത്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

എന്നാല്‍, പാകിസ്ഥാനില്‍ പോയതിന്റെ പേരിലാണ് വിമര്‍ശനമെങ്കില്‍ ചില പേരുകള്‍ ഞങ്ങള്‍ക്കും പറയാനുണ്ടെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ മറുപടി.
ജിന്നയുടെ ശവകുടീരത്തില്‍ ചെന്ന് സ്തുതിഗീതം ആലപിച്ച എല്‍കെ അദ്വാനി, ബസ്സില്‍ ലാഹോറില്‍ പോയി ജനറല്‍ മുഷ്റഫിനെ ആഗ്രയിലേക്ക് വിരുന്നിന് ക്ഷണിച്ച വാജ്പേയി, നവാസ് ഷെരീഫിന്റെ ചെറുമകളുടെ വിവാഹത്തിന് സമ്മാനങ്ങളുമായി പോയ മോദി തുടങ്ങിയവരുടെ പേരുകളും നിങ്ങള്‍ ലാഹോര്‍ കൂട്ടി വിളിക്കണമെന്നായിരുന്നു, സച്ചിന്റെ പൈലറ്റിന്റെ തിരിച്ചടി.

chandrika: