നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എന്‍എസ്‌എസ്

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ പ്രതിഷേധമുയർത്തി തിരുവനന്തപുരത്ത് നടത്തിയ ഗണപതി നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതില്‍ എന്‍എസ്‌എസ് ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രയ്‌ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച്‌ അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ എന്‍എസ്‌എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ്.

webdesk15:
whatsapp
line