‘ഒരു നായര്‍ക്ക് മറ്റേ നായരെ കണ്ടുകൂടാ’ എന്ന മന്നത്ത് പത്മനാഭന്റെ വാക്യം താന്‍ ചിലപ്പോഴൊക്കെ അനുഭവിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍. 146-ാമത് മന്നംജയന്തി ഉദ്ഘാടനത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം. മുമ്പ് തിരുവനന്തപുരത്ത് തരൂര്‍ മല്‍സരിക്കാനെത്തിയപ്പോള്‍ എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ തരൂരിനെ ഡല്‍ഹി നായരെന്ന ്കുറ്റപ്പെടുത്തിയിരുന്നു. അത് തിരുത്താനാണ് ഇപ്പോള്‍ മന്നംജയന്തി ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും അതിന് യോഗ്യനായ ആള്‍ മറ്റൊന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അദ്ദേഹമിപ്പോള്‍ കേരളപുത്രനാണ്. സുകുമാരന്‍ നായരും മറ്റും ചേര്‍ന്ന് തരൂരിനെ സ്വീകരിച്ചു.