X

ശംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് എന്‍.എസ്.എസ്

സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ എന്‍എസ്എസ്. ഹൈന്ദവ ആരാധനമൂര്‍ത്തിക്കെതിരായ പ്രസ്താവന വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷംസീറിന്റെ പരാമര്‍ശം ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആയ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല. പറഞ്ഞ സാഹചര്യം ഏതായാലും അത് ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതല്ല.

സ്പീക്കറുടെ പ്രസ്താവന അതിരു കടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശവുമില്ല. ഈ രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ല.

ഈ സാഹചര്യത്തില്‍ നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ ആ സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് അര്‍ഹതയില്ല. പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം വിശ്വാസികളുടെ മാപ്പ് പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി .

webdesk11: