എൻ എസ് എസ് സമദൂരസിദ്ധാന്തം ഉപേക്ഷിച്ചിട്ടില്ല ; വാർത്ത തെറ്റെന്ന് ജി. സുകുമാരൻ നായർ

എൻ.എസ്.എസ്. ചരിത്രത്തിൽ ആദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചു എന്നും, പുതുപ്പള്ളിയിൽ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നും ഒരു ഓൺലൈൻ ചാനലിൽ വന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ് എന്ന് ജന.സെക്രട്ടറി ജി.സുകുമാരൻ നായർപറഞ്ഞു.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂരനിലപാടുതന്നെയാണ് എൻ.എസ്.എസ്സിന് ഉള്ളത്. എൻ.എസ്.എസ്. പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടു ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻ.എസ്.എസ്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്ക് പിന്തുണ നല്കി എന്നർത്ഥമില്ലെന്നും ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു

webdesk15:
whatsapp
line